Skip to main content

മത്സ്യഫെഡ് സർവ്വീസ് സെന്ററിൽ മെക്കാനിക് നിയമനം

മത്സ്യഫെഡ് എടക്കഴിയൂർ ഔട്ട് ബോർഡ് മോട്ടോർ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സർവ്വീസ് സെന്ററിലേക്ക് മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷീനിസ്റ്റ്) ട്രേഡുകളിൽ യോഗ്യതയുള്ളവരും ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെങ്കിൽ ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ, ഹൈഡ്രോളിക് പ്രസ്സ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യതയുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം  ജൂലൈ 30-നകം അപേക്ഷ സമർപ്പിക്കണം. വിലാസം- 'ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി.ഒ, പിൻ കോഡ് - 680567'. ഫോൺ- 0487-2396106, 8113803232, 9526041111.

date