Skip to main content

ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) അഭിമുഖം 22 മുതൽ

 തൃശ്ശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം- കാറ്റഗറി നമ്പർ: 139/2024) തസ്തികയിലേക്ക് അപേക്ഷിച്ച യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂലൈ 22, 23, 24 തീയതികളിൽ തൃശ്ശൂർ ജില്ലാ പി.എസ്.സി ഓഫീസിൽ നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അഭിമുഖത്തിൽ പങ്കെടുക്കേണ്ട ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് എസ്.എം.എസ് , പ്രൊഫൈൽ മെസേജ് എന്നിവ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത്, വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ചും വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും മറ്റ് നിർദ്ദിഷ്ട അസൽ രേഖകളും സഹിതം നിശ്ചിത സമയത്തും സ്ഥലത്തും ഹാജരാകണം.

date