Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

തിരുവനന്തപുരം മണ്ണന്തലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ആറ് മാസത്തെ സൗജന്യ പ്ലസ് ടു, ബിരുദം ലെവല്‍ പി.എസ്.സി പരീക്ഷ പരിശീലനം നല്‍കുന്നു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി പരിശീലനത്തിന് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് വരുമാന പരിധി ഇല്ലാതെയും മറ്റ് അര്‍ഹ വിഭാഗക്കാര്‍(ഒ ഇ സി), പിന്നാക്ക വിഭാഗക്കാര്‍ക്ക് (ഒ ബി സി) ഒരു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാന പരിധിക്ക് വിധേയമായും പരിശീലനത്തിന് അപേക്ഷിക്കാം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ സഹിതം ട്രെയിനിംഗ് സെന്ററില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോമില്‍ ഓഗസ്റ്റ് 14 ന് മുമ്പ് സമര്‍പ്പിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സ്‌റ്റൈപ്പന്റ് ലഭിക്കും. ഫോണ്‍: 0471 2543441.

 

date