Post Category
വാര്‍ഷിക മസ്റ്ററിങ്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ ജൂലൈ 17 മുതല്‍ സെപ്തംബര്‍ 30 വരെ വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണം. 2025 വര്‍ഷത്തെ വാര്‍ഷിക മസ്റ്ററിങ് 2026 ജൂലൈ 16 വരെ ചെയ്ത ഗുണഭോക്താക്കളും 2026 വര്‍ഷത്തെ മസ്റ്ററിംഗ് ഈ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കണം. മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677.
date
- Log in to post comments