അറിയിപ്പുകൾ
സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം: അപേക്ഷ ക്ഷണിച്ചു
എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ് സി/ എസ് ടി സൗജന്യ സ്റ്റെനോഗ്രാഫി ആൻഡ് വേർഡ് പ്രോസസ്സിംഗ് പരിശീലം സംഘടിപ്പിക്കും. 10 മാസം ദൈർഘ്യമുള്ള പരിശീലനം ജൂൺ അവസാന വാരത്തോടെ തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷനിലെ സി.ജി.സി ഓഫീസിൽ ആരംഭിക്കും.
എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എസ്.എസ്.എൽ.സി പാസ്സായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാം. പ്രായപരിധി 18 നും 41 നും മധ്യേ. പരിശീലന കാലയളവിൽ നിയമാനുസൃത സ്റ്റൈപ്പന്റും സൗജന്യ പഠനോപകരണങ്ങളും ലഭിക്കും. ആകെ 20 സീറ്റുകളാണുള്ളത്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ cgcekm.emp.lbr@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2312944 എന്ന നമ്പറിൽ ബന്ധപ്പെടുക.
- Log in to post comments