Skip to main content

പി.എം. സൂര്യ ഘർ പദ്ധതി: ദേശീയതലത്തിൽ തിളങ്ങി ജില്ല

 

​കേന്ദ്ര സർക്കാരിന്റെ ‘പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി’ (സൗജന്യ വൈദ്യുതി) പദ്ധതി നടപ്പിലാക്കിയതിൽ  ജില്ലക്ക് മികച്ച നേട്ടം. 
പദ്ധതിക്ക് കീഴിൽ ഏറ്റവും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച ജില്ലകളുടെ പട്ടികയിൽ രാജ്യത്ത് എട്ടാം സ്ഥാനത്താണ് എറണാകുളം.

 

ജില്ലയിൽ 42843 വീടുകളിലാണ് റൂഫ് ടോപ് സോളാർ പാനലുകൾ ഘടിപ്പിച്ചിട്ടുള്ളത്. 

​

ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജ്ജ ഭവനിൽ നടന്ന ചടങ്ങിൽ  കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രി  പ്രഹ്ലാദ് ജോഷിയിൽ നിന്നും എറണാകുളത്തെ പ്രതിനിധീകരിച്ച് ജില്ലാ കളക്ടർ ജി. പ്രിയങ്ക ദേശീയ പുരസ്കാരം ഏറ്റുവാങ്ങി.

​

ഏറ്റവും കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ദേശീയതലത്തിൽ നാലാം സ്ഥാനത്താണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.

date