അറിയിപ്പുകൾ
തീരദേശ സ്കൂളുകളിലെ സംസ്ഥാനതല പ്രവേശനോത്സവം ഇന്ന്; മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളുടെ (ജി.ആർ.എഫ്.ടി.എച്ച്.എസ്) ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം ഇന്ന് (ജൂൺ 5) നടക്കും.
തേവര ജി.ആർ.എഫ്.ടി.എച്ച് സ്കൂളിൽ വെച്ച് രാവിലെ 8 മണിക്ക് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.
കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി 10 റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളുകളാണ് നിലവിൽ പ്രവർത്തിച്ചുവരുന്നത്.
പുനർ ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ (HDS) 2025-2026 സാമ്പത്തിക വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനായി രജിസ്ട്രേർഡ് ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്നും പുനർ ക്വട്ടേഷൻ ക്ഷണിച്ചു.
താല്പര്യമുള്ളവർക്ക് സെക്രട്ടറി, എച്ച്.ഡി.എസ് മെഡിക്കൽ കോളേജ് ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ തപാലിലോ നേരിട്ടോ ക്വട്ടേഷനുകൾ സമർപ്പിക്കാം. സീൽ ചെയ്ത കവറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11 ഉച്ചയ്ക്ക് 2 മണി വരെയാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി വികസന സമിതി ഓഫീസിൽ നിന്ന് ലഭിക്കും.
സൗജന്യ പരീക്ഷാ പരിശീലനം
എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി /പട്ടികവർഗ്ഗ /മറ്റർഹ /മറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളുടെ ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന ക്ലാസുകൾക്കായി അപേക്ഷകൾ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം നൽകുന്നത്.
ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി / ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതമുള്ള സ്റ്റൈപ്പൻ്റ് ലഭിക്കുന്നതാണ്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതംജൂലൈ നാലിന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമർപ്പിക്കണം . അപേക്ഷ ഫോറത്തിൻ്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.
ഫോൺ: 0484-2623304, 6282858374
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രാഫി
ആലുവ സബ്ജയിൽ റോഡിൽ സ്ഥിതിചെയ്യുന്ന ഗവൺമെന്റ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ കെ ജി ടി ഇ, ടൈപ്പ് റൈറ്റിംഗ്, ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്, (ഇംഗ്ലീഷ്, മലയാളം - ലോവർ, ഹയർ ) എന്നീ വിഷയങ്ങൾ അടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്‌സിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്ലസ് ടു / തത്തുല്യ പരീക്ഷ പാസായ 18 നും 35 നും ഇടയിൽ പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പഠനകാലയളവിൽ സ്റ്റൈപ്പന്റ്റ് ലഭിക്കുന്നതാണ്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തി൯റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.
ഫോൺ:0484-2623304,6282858374
- Log in to post comments