അന്തർദേശീയ യോഗ ദിനാചരണം നടത്തി
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്തർദേശീയ യോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന സമ്മേളനം എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്നു.രാവിലെ 7.30 മുതൽ കോമൺ യോഗ പ്രോട്ടോകോൾ അനുസരിച്ചുള്ള യോഗയും 8.30 മുതൽ ജില്ലാതല ഉദ്ഘാടന സമ്മേളനവും യോഗ എക്സിബിഷൻ,യോഗ ഡാൻസ്, യോഗ തരംഗ് എന്നിവയും നടന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം ടി ജെ വിനോദ് എം എൽ എ നിർവഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി പി ജയകൃഷ്ണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സീബ എസ്. ബാലകൃഷ്ണൻ യോഗദിന സന്ദേശം നൽകി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ഡോ. ബിനോയ് ദേവദാസ്, ഇനിഗ്മ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. സതീഷ് ബാബു എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിക്കുകയും ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മേഴ്‌സി ഗോൻസൽവസ് നന്ദി പറഞ്ഞു.
- Log in to post comments