Skip to main content

 റേഷന്‍കാര്‍ഡ് മുന്‍ഗണനാവിഭാഗം അദാലത്ത്

    ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചതിനുശേഷം  മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് അപേക്ഷ നല്‍കിയ  അപേക്ഷകരില്‍ ഇതേവരെയായി അദാലത്തില്‍   ഹാജരാകാത്ത പടന്ന, തൃക്കരിപ്പൂര്‍ , വലിയപറമ്പ പഞ്ചായത്തിലെ അപേക്ഷകര്‍  ഈമാസം 11നും  പിലിക്കോട്, കയ്യൂര്‍ ചീമേനി, മടിക്കൈ പഞ്ചായത്തിലെ അപേക്ഷകര്‍ 12നും കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്തിലെ അപേക്ഷകര്‍ 13നും ഉദുമ, പുല്ലൂര്‍പെരിയ , പളളിക്കരപഞ്ചായത്തിലെ  അപേക്ഷകര്‍ 14നും ഹോസ്ദുര്‍ഗ്് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കുന്ന   അദാലത്തില്‍് രാവിലെ 10നും ഉച്ചയ്ക്ക്‌രണ്ടിനും ഇടയില്‍ ഹാജരാകണം.    നേര്‍വിചാരണയ്ക്ക് ഹാജരാകുന്നവര്‍  മുന്‍ഗണനാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുളള അവകാശവാദം    തെളിയിക്കുന്ന രേഖകള്‍ സഹിതം  ഹാജരാകേണ്ടതാണന്ന് ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനു മുന്‍പ് വിചാരണയ്ക്ക് ഹാജരായിട്ടുളള  അപേക്ഷകര്‍   ഹാജരാകേണ്ടതില്ല.

date