Post Category
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന; ജില്ലാതല ഉദ്ഘാടനം ജൂലൈ 20 ന്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2026 ടിക്കറ്റിന്റെ തൃശ്ശൂര്‍ ജില്ലാതല വിതരണോദ്ഘാടനം ജൂലൈ 20 ന് രാവിലെ 10 ന് കളക്ടറേറ്റ് അനക്‌സ് ഹാളില്‍ നടക്കും. എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ ടിക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ വിശിഷ്ടാതിഥിയാകും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് ആദ്യ ടിക്കറ്റ് വില്‍പ്പന നിര്‍വ്വഹിക്കും. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സിനി പി. ഇലഞ്ഞിക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ടി.ആര്‍ രാഗേഷ്, ലോട്ടറി ഏജന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments