സെൻസസ് ക്വിസ് മത്സരം: വിജയികൾക്ക് ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്തു
സെൻസസ് 2027ന്റെ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർഥികളിൽ സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനസംഖ്യാപരമായ വിവരശേഖരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
മത്സരത്തിൽ സെന്റ് അലോഷ്യസ് കോളേജിലെ നഫീസത്ത്, കുട്ടനെല്ലൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അഖില, വിമല കോളേജിലെ എ എസ് വർഷ, സെന്റ് മേരീസ് കോളേജിലെ മീനാക്ഷി, സെന്റ് തോമസ് കോളേജിലെ തബ്ഷീർ, ക്രൈസ്റ്റ് കോളേജിലെ ആര്യ, നാട്ടിക എസ് എൻ കോളേജിലെ ഷാമില, ചേർപ്പ് ജി.വി.എച്ച്.എസ്.എസിലെ ടി ശ്രീഹർഷ എന്നിവർ വിജയികളായി.
തൃശ്ശൂർ ജില്ലയിലെ സെൻസസ് മാസ്റ്റർ ട്രെയിനർമാരായ ഡോ. ടി എൽ സോണി, ഡോ. ഫ്രാൻസിസ് ടി. ഫ്രാങ്കോ, രഞ്ജിത്ത് വർഗീസ് എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. യോഗത്തിൽ സെൻസസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ വിഭ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ സജിത, ജില്ലാ സെൻസസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments