Skip to main content

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനമായ 'നൈറ്റ് വെറ്റ്' മൊബൈല്‍ യൂണിറ്റിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി ജൂലൈ 21-ന് രാവിലെ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി.വി.എസ്.സി & എ.എച്ച്. യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 273497.

date