Skip to main content

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികകളില്‍ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം അഭിമുഖത്തിന് ഹാജരാകണം.

സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമിക്കുന്നതിന് ജൂലൈ 21 ന് രാവിലെ 11 ന് അഭിമുഖം നടക്കും. പ്ലസ് ടു, കേരള നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സ്.നഴ്സിംഗ് എന്നിവയാണ് യോഗ്യത.

അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ നിയമനത്തിന് പ്ലസ് ടു, ഓപ്പറേഷന്‍ തിയേറ്റര്‍ & അനസ്‌തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. രണ്ടു തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യമാണ്. ജൂലൈ 22 ന് രാവിലെ 11 ന് അഭിമുഖം നടക്കും. ഫോണ്‍ നമ്പര്‍: 9495999304.

date