അസംഘടിത തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-2027 വര്‍ഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസ്സായതിനു ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. (കോഴ്സില്‍ പ്രവേശനം നേടി 60 ദിവസത്തിനകം അപേക്ഷിക്കണം.) താല്പര്യമുള്ളവര് https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ് ബാങ്ക് പാസ്സ് ബുക്ക് പകര്‍പ്പ്, വിദ്യാര്‍ത്ഥി നിലവില്‍ പഠിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നീ രേഖകള്‍ സഹിതം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസില്‍ ലഭ്യമാണ്.
ഫോണ്‍ നമ്പര്‍: 0483-2730400.
- Log in to post comments