യുവതലമുറയിൽ മാലിന്യ സംസ്കരണ അവബോധം ഉറപ്പാക്കാൻ 'ബിൻ വിൻ ചലഞ്ച്'; മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു
കായികാവേശത്തെ മുൻനിർത്തി യുവതലമുറയിൽ മാലിന്യ സംസ്കരണ ബോധവൽക്കരണം ഉറപ്പാക്കാൻ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ബിൻ വിൻ ചലഞ്ച്'
എക്സൈസ് സഹകരണ മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു.
ഖരമാലിന്യ പരിപാലന ചട്ടം 2026 അടിസ്ഥാനമാക്കിയാണ് ഈ പരിപാടി. സംഘടിപ്പിച്ചത്.
മാലിന്യ സംസ്കരണം ജനകീയ ശീലമാക്കാൻ ഇത്തരം കൗതുകകരമായ ഇടപെടലുകൾക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഷാജി വി. നായർ , ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡി. ഷിൻസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഉറവിട മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനായി നാല് നിറങ്ങളിലുള്ള ബിന്നുകളും അവയിൽ നിക്ഷേപിക്കേണ്ട മാലിന്യങ്ങളും പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു മത്സരം ക്രമീകരിച്ചത്.
വേസ്റ്റ് മാനേജ്മെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയ ശേഷം, നറുക്കെടുപ്പിലൂടെ ലഭിക്കുന്ന മാലിന്യത്തിന്റെ പേര് രേഖപ്പെടുത്തിയ കുറിപ്പ് അടിസ്ഥാനമാക്കി, അത് നിക്ഷേപിക്കേണ്ട ശരിയായ ബിന്നിന് സമീപമുള്ള ഗോൾപോസ്റ്റിലേക്ക് ഫുട്ബോൾ ഗോൾ അടിച്ചാണ് മത്സരാർത്ഥികൾ ചലഞ്ച് പൂർത്തിയാക്കിയത്.
യു.ഐ.ടി. കോളേജിലെ എൻ.എസ്.എസ്. വിദ്യാർഥികൾ, ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ ആവേശകരമായ ഈ മത്സരത്തിൽ പങ്കാളികളയി.വിജയികൾക്ക് പ്രകൃതിസൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റീൽ വെള്ളക്കുപ്പികൾ സമ്മാനമായി നൽകി. കലവൂർ ഫുട്ബോൾ അക്കാദമി, യു.ഐ.ടി. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സുനിൽ കുമാർ, കലവൂർ ഫുട്ബോൾ അക്കാദമി കോച്ച് സുരേഷ് കുമാർ എന്നിവർ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിന് സഹകരിച്ചു. നഗരസഭാ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു .
- Log in to post comments