Post Category
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സി.എം. റിസർച്ചർ സ്കോളർഷിപ്പ് 2026 ജനുവരി ബാച്ചിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ JRF, MANF, RGNF, PMRF അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർവ്വകലാശാലകളുടെയോ മറ്റു ഫെല്ലോഷിപ്പുകളോ സഹായമോ ലഭിക്കാത്ത വിദ്യാർത്ഥികൾ ആയിരിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 3. വിജ്ഞാപനം collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: 9447096580, 9188900228, cmresearcherscholarship@gmail.com
പി.എൻ.എക്‌സ്. 2643/2026
date
- Log in to post comments