Skip to main content

ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട തിരുവനന്തപുരം ജില്ലാ ഓഫീസിലെ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.  അവസാന തീയതി സെപ്റ്റംബർ 30.    

ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് 
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 - 2325582.

date