Skip to main content

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി: ജില്ലാതല വില്‍പ്പന ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല വില്‍പ്പന ഉദ്ഘാടനം കടപ്പാക്കട ജവഹര്‍ ബാലഭവനില്‍ മേയര്‍ എ. കെ. ഹഫീസ് നിര്‍വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. ഷൈനി അധ്യക്ഷയായി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ രാധിക കൃഷ്ണന്‍, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരായ സി.എസ് ബിന്ദു, എ.കെ ആശ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ എസ്. ഹരിത, വിവിധ ഭാഗ്യക്കുറി സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
പൊതുജനങ്ങള്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള തിരുവോണം ബമ്പറിന് ഇത്തവണ 500 രൂപയാണ് ടിക്കറ്റ് വില. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും, മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതവും 10 പേര്‍ക്ക് വീതം നല്‍കും. സെപ്റ്റംബര്‍ 26-നാണ് നറുക്കെടുപ്പ്.
                                                   

 

date