Post Category
അസി. പ്രൊഫസർ നിയമനം
കേപ്പിന്റെ നിയന്ത്രണത്തിലുള്ള തൃക്കരിപ്പൂർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസി.പ്രൊഫസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 24 ന് രാവിലെ 10 മണിക്ക് പുന്നപ്ര കേപ്പ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഹാജരാകണം. പ്രതിഫലത്തിന് പുറമേ താമസസൗകര്യവും നൽകും. ഫോൺ: 0477-2267311, 9846597311.
(പിആർ/എഎൽപി/1445)
date
- Log in to post comments