Skip to main content

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ സെന്ററുകളിൽ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്ന സർക്കാർ അംഗികൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, (DCA), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) - DCA(S) കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. SSLC യോഗ്യതയുള്ളവർക്ക് DCA കോഴ്‌സിനും PLUS 2 യോഗ്യതയുള്ളവർക്ക് DCA(S) കോഴ്‌സിനും ഡിഗ്രി യോഗ്യതയുള്ളവർക്ക് PGDCA കോഴ്‌സിനും ചേരാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 3. വിശദമായ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/, തിരുവനന്തപുരം - 0471-2560333, 9995005055 കളമശ്ശേരി മേഖലാകേന്ദ്രം 0484-2541520, 9447211055 കോഴിക്കോട് മേഖലാകേന്ദ്രം 0495-2720250, 9745208363 തൃശ്ശൂർ മേഖലാകേന്ദ്രം 0487-2250751, 9074335626 കണ്ണൂർ മേഖലാകേന്ദ്രം 0497-2702812, 9446650576.

പി.എൻ.എക്‌സ്. 2653/2026

date