Skip to main content

ആയുർവേദ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ്, ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരമുള്ള പ്രവേശന നടപടികൾ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയാണ് നടത്തുന്നത്. അപേക്ഷകർക്ക് ഓഗസ്റ്റ് 5 വരെ www.lbscentre.kerala.gov.in ലൂടെ അപേക്ഷ സമർപ്പിക്കാം.

ആയുർവേദ നഴ്‌സിംഗ് ഡിപ്ലോമ കോഴ്‌സിന് ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി യോഗ്യതയും, ആയുർവേദ ഫാർമസി, ആയുർവേദ തെറാപ്പി ഡിപ്ലോമ കോഴ്‌സുകൾക്ക് പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. പ്രായപരിധി, സംവരണാനുകൂല്യങ്ങൾ, ശാരീരിക യോഗ്യത, സീറ്റുകളുടെ വിശദാംശങ്ങൾ എന്നിവ പ്രോസ്‌പെക്ടസിൽ ലഭ്യമാണ്. പൊതുവിഭാഗം/SEBC അപേക്ഷകർക്ക്  1,000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 500  രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.

പി.എൻ.എക്‌സ്. 2654/2026

date