Skip to main content

മസ്റ്ററിംഗ് പൂർത്തിയാക്കണം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ വാങ്ങിയ ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കണം. വാർഷിക മസ്റ്ററിംഗ് നടത്താത്ത പെൻഷൻകാർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല. വാർഷിക മസ്റ്ററിംഗ് നടത്തി പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്ന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ഫിഷറീസ് ഓഫീസുകളിൽ ബന്ധപ്പെടേണ്ടതാണ്. പൂവാർ-9497715512, വിഴിഞ്ഞം-9497715514, വെട്ടുകാട്-9497715515, കായിക്കര-9497715518, മയ്യനാട്-9497715521, നീണ്ടകര-9497715523, കുഴിത്തുറ-9497715525, പടപ്പക്കര-9497715522, പളളം-9497715513, വലിയതുറ-9497715515, പുത്തൻതോപ്പ്-9497715516, ചിലക്കൂർ-9497715518, തങ്കശ്ശേരി-9497715522, ചെറിയഴീക്കൽ-9497715524, കെ.എസ്.പുരം-9497715526.

പി.എൻ.എക്‌സ്. 2658/2026

date