Skip to main content

താൽപര്യപത്രം ക്ഷണിച്ചു

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിദ്യാതീരം 2026-27 പദ്ധതിയുടെ ഭാഗമായി CA, ACCA, German, Italian, LLB, IELTS, OET പ്രവേശന പരീക്ഷാ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പുമായി സഹകരിച്ച് പരിശീലനം നൽകാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 ഉച്ചയ്ക്ക് 3 വരെ. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവൻനാലാം നിലയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം. ഫോൺ: 0471-2305042.

പി.എൻ.എക്‌സ്. 2663/2026

date