Skip to main content

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ മലയാളം പിഎച്ച്.ഡി ഒഴിവ്; 31 വരെ അപേക്ഷിക്കാം

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജ് മലയാളം വിഭാഗം ഗവേഷണ കേന്ദ്രത്തിൽ പിഎച്ച്.ഡി  എനി ടൈം കാറ്റഗറിയിൽ ഒരൊഴിവുണ്ട്. റിസർച്ച് ഗൈഡ് ഡോ. സുരജ ഇ.എം.-ന്റെ കീഴിലാണ് ഒഴിവുള്ളത്. യുജിസി നെറ്റ്  അല്ലെങ്കിൽ ജെആർഎഫ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.  താത്പര്യമുള്ളവർ അപേക്ഷയും യോഗ്യത തെളിയിക്കുന്ന അനുബന്ധ രേഖകളും സഹിതം  ജൂലൈ 31-നകം കോളേജ് ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. വെബ്‌സൈറ്റ്: www.sngscollege.org.  ഇ-മെയിൽ: sngscollege@gmail.com.  ഫോൺ നമ്പർ: 0466-2212223 .

date