Skip to main content

ട്രെയിനര്‍ ഒഴിവ്

അസാപ് കേരളയുടെ ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എന്‍ സി വി ഇ ടി അംഗീകൃത സൗജന്യ നൈപുണ്യ വികസന കോഴ്‌സുകളിലേക്ക് ട്രെയിനര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ - വെബ് ആന്‍ഡ് മൊബൈല്‍, ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് - ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയാണ് കോഴ്‌സുകള്‍.

ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ - വെബ് ആന്‍ഡ് മൊബൈല്‍ കോഴ്‌സിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും വെബ് ആന്‍ഡ് മൊബൈല്‍ ഡെവലപ്മെന്റ് മേഖലയിലെ കുറഞ്ഞത് രണ്ട് വര്‍ഷത്തെ വ്യവസായ പ്രവൃത്തി പരിചയവും ഉണ്ടാകണം. ജൂനിയര്‍ ഡാറ്റ അനലിസ്റ്റ് - ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോഴ്‌സിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും മൂന്ന് വര്‍ഷത്തെ വ്യവസായ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്. https://forms.gle/G6WE2sxJgfaXZB8QAല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495999966, 9895967998.
 

date