തിരുവോണം ബംപർ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്തു
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ
30 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകളുടെ എറണാകുളം ജില്ലാതല വിതരണോദ്ഘാടനം എറണാകുളം ജില്ലാ ഭാഗ്യക്കുറി കോൺഫറൻസ് ഹാളിൽ ടി ജെ വിനോദ് എംഎൽഎ നിർവഹിച്ചു. പ്രതിദിന ടിക്കറ്റുകളുടെ സമ്മാന ഘടനയിലും ആകർഷകമായ മാറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ ഭാഗ്യക്കുറി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ റീജിയണൽ ജോയിൻ്റ് ഡയറക്ടർ മായ എൻ പിള്ള അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാഗ്യക്കുറിഓഫീസർ പി ബി വിനോദ് ,ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ പി എസ് സിജു,ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികളായ ബേബി തോമസ്, പി എസ് മോഹനൻ, ബാബു കടമക്കുടി, ജെയിംസ് അധികാരം, ജോർജ് കോട്ടൂർ, എം വി രവി , കെ ജെ സുധീർ തുടങ്ങിയവർ പങ്കെടുത്തു.
500 രൂപയാണ് ടിക്കറ്റ് വില. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 25 ലക്ഷം വീതം 20 പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്കും നൽകും.
സെപ്റ്റംബർ 26 -നാണ് നറുക്കെടുപ്പ്.
- Log in to post comments