Skip to main content

ഐ ടി ഐ പ്രവേശനം

കായംകുളം ഗവ. ഐ.ടി.ഐ യിൽ 2026 അധ്യയനവർഷത്തേക്ക് (ഒരു വർഷം/ രണ്ട് വർഷം) എൻ.സി.വി.ടി ട്രേഡുകളിലേക്ക് അഡ്മിഷന് അപേക്ഷിച്ചിട്ടുള്ള അപേക്ഷകരിൽ ജനറൽ, ഈഴവ, എസ്.സി., ഒ.ബി.എച്ച്., എൽ.സി. എന്നീ വിഭാഗത്തിൽ 200 വരെ ഇൻഡക്സ് മാർക്കും, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ 190 വരെ ഇൻഡക്സ് മാർക്കും കൂടാതെ ജവാൻ, എസ്.ടി., ജുവനൈൽ, ടി.എച്ച്.എസ്., സ്കൗട്ട്, റിപാട്രിയറ്റ് വിഭാഗത്തിൽ മുഴുവൻ അപേക്ഷകരും ജൂലൈ 22ന് രാവിലെ എട്ട് മണിക്ക് അസ്സൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവയുമായി കായംകുളം മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിച്ചേരണം.  ഫോൺ: 0479 2442900.

(പിആർ/എഎൽപി/1450)

date