Skip to main content

അറിയിപ്പുകൾ

 

ആലുവയിൽ മിനി ജോബ് ഫെയർ: ഇൻഷുറൻസ് ഏജന്റ് ഒഴിവുകൾ

ആലുവ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ മോഡൽ കരിയർ സെന്ററും ഒറിയന്റൽ ഇൻഷുറൻസ് കമ്പനിയും സംയുക്തമായി ജൂലൈ 22-ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. 

അങ്കമാലി കെ.വി വർക്കി മെമ്മോറിയൽ കോംപ്ലക്‌സിലെ (KSRTC ബസ് സ്റ്റാൻഡിന് സമീപം, ഫെഡറൽ ബാങ്കിന് എതിർവശം) ബിസിനസ് ഓഫീസിൽ വെച്ചാണ് ഇൻഷുറൻസ് ഏജന്റ് തസ്തികയിലേക്കുള്ള അഭിമുഖം നടക്കുന്നത്. യോഗ്യത എസ്‌എസ്എൽസി 
. 60 വയസ്സുവരെയാണ് പ്രായപരിധി. ആകർഷകമായ കമ്മീഷനും പരിശീലനവും ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതം രാവിലെ 10 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2631240 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ
കെൽട്രോണിന്റെ കോട്ടയം നോളജ്
സെന്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ്
മെഷീൻ ലേണിംഗ്, പൈത്തൺ ഫുൾ
സ്റ്റാക്ക് വിത്ത്‌ എ ഐ എന്നീ
കോഴ്സുകളിലേക്ക് പ്രവേശനം
ആരംഭിച്ചു. മിതമായ ഫീസ്
ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ
തിരഞ്ഞെടുക്കുവാനുള്ള സൗകര്യം
എന്നിവ ഈ കോഴ്സുകളുടെ
സവിശേഷതയാണ്.യോഗ്യത : പ്ലസ്ടു.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA

രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ
സർട്ടിഫിക്കറ്റ്,ആധാർ എന്നിവയുമായി കോട്ടയം സെന്ററിൽ എത്തിച്ചേരണ്ടതാണ്.
വിശദവിവരങ്ങൾക്ക് 6282841772,
8590118698 എന്നീ നമ്പറുകളിൽ
ബന്ധപ്പെടുക.

 

അഡ്മിഷൻ തുടരുന്നു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററിൽ പി.എസ്.സി നിയമനങ്ങൾക്കു യോഗ്യമായ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പി.ജി.ഡി.സി.എ , ഡി.സി.എ , വേർഡ് പ്രോസസ്സിംഗ് ആൻഡ് ഡാറ്റാ എൻട്രി , ഓഫീസ് ഓട്ടോമേഷൻ  എന്നീ കോഴ്‌സുകളിലേക്കാണ്  അഡ്മിഷൻ തുടരുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04862-228281, 7909228182 എന്നീ ഫോൺ നമ്പറുകളിലോ 'കെൽട്രോൺ നോളഡ്ജ് സെന്റർ, പുളിമൂട്ടിൽ പ്ലാസ ബിൽഡിംഗ്, ടൗൺ പള്ളിക്ക് എതിർവശം, പാലാ റോഡ്, തൊടുപുഴ' എന്ന വിലാസത്തിലോ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.

 

കാക്കനാട് വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഒഴിവുകൾ: അഭിമുഖം ജൂലൈ 22-ന്

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാടുള്ള വർക്കിംഗ് വുമൺസ് ഹോസ്റ്റലിലേക്ക് ഹോസ്റ്റൽ വാർഡൻ , അസിസ്റ്റന്റ് കുക്ക് എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. എറണാകുളം ജില്ലയിലുള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 21-നകം അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ഇമെയിൽ മുഖേന അപേക്ഷിക്കുമ്പോൾ സബ്‌ജക്റ്റിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമായി സൂചിപ്പിക്കണം. ജൂലൈ 22 ബുധനാഴ്ച രാവിലെ 11:30-ന് എറണാകുളം ഡിവിഷൻ ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2369059 എന്ന ഫോൺ നമ്പറിലോ, eerekm@kshb.in എന്ന ഇമെയിൽ വിലാസത്തിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലോ വർക്കിംഗ് വുമൺസ് ഹോസ്റ്റലിലോ ബന്ധപ്പെടാവുന്നതാണ്.

 

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എന്റെമോളജിസ്റ്റ് , ഡി.ഇ.ഒ കം അക്കൗണ്ടന്റ് , ലാബ് ടെക്നീഷ്യൻ , പാലിയേറ്റീവ് സ്റ്റാഫ് നഴ്സ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ പരിശോധിക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി 'ആരോഗ്യകേരളത്തിൻ്ഔദ്യോഗിക വെബ്‌സൈറ്റ് (www.arogyakeralam.gov.in) സന്ദർശിക്കാവുന്നതാണ്.

 

 

പാഴൂര്‍- പേപ്പതി വളവ് നിവര്‍ത്തല്‍: സംയുക്ത പരിശോധന ഇന്ന് 

പാഴൂര്‍- പേപ്പതി റോഡ് വളവ് നിവര്‍ത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി സംയുക്ത പരിശോധന ഇന്ന് (21-07-2026) നടക്കും.

 

അലൈന്‍മെന്റ് നേരത്തെ പിഡബ്ല്യുഡി അംഗീകരിച്ചിട്ടുണ്ട്. സര്‍വേ നമ്പര്‍ പരിശോധിച്ച് അലൈന്‍മെന്റ് നിര്‍ണയം പൂര്‍ത്തിയാക്കാനാണു പിറവം, മണീട് വില്ലേജ് ഓഫീസര്‍മാരും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നത്. പാഴൂര്‍ അമ്പലപ്പടി മുതല്‍ പേപ്പതി വരെയുള്ള രണ്ടു കിലോമീറ്റര്‍ ഭാഗത്ത് അപകടകരമായ വളവുകള്‍ ഉള്ളതിനാല്‍ ഇത് സ്ഥിരം അപകട മേഖലയാണ്.

 

അടുത്തമാസം വീണ്ടും അവലോകന യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ഇവയെല്ലാം രണ്ടുമാസത്തിനകം പൂര്‍ത്തീകരിച്ച് തുടര്‍നടപടികളിലേയ്ക്ക് കടക്കുമെന്നു  കളക്ടര്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

 

കളമശ്ശേരി നഗരസഭ: സാമൂഹ്യ സുരക്ഷാ പെൻഷൻ വാർഷിക മസ്റ്ററിംഗ് ആരംഭിച്ചു

കളമശ്ശേരി നഗരസഭാ പരിധിയിലെ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹരായ എല്ലാ വിഭാഗം ഗുണഭോക്താക്കളും വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
​അക്ഷയ കേന്ദ്രങ്ങൾ വഴി സെപ്റ്റംബർ 30 വരെ മസ്റ്ററിംഗ് നടത്താൻ അവസരം. അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നഗരസഭയിൽ ബയോമെട്രിക് സർട്ടിഫിക്കറ്റ് നേരിട്ട് സമർപ്പിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

date