കുരീക്കാട് മേല്‍പ്പാലം: രണ്ടുമാസത്തിനകംസ്ഥലമെടുപ്പ് പൂര്‍ത്തിയാക്കും -മന്ത്രി അനൂപ് ജേക്കബ്
തൃപ്പൂണിത്തുറ കുരീക്കാട് റെയില്‍വേ മേല്‍പ്പാലത്തിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികള്‍ രണ്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. ഒരാഴ്ചയ്ക്കകം വിശദമായ വാല്യുവേഷന്‍ റിപ്പോര്‍ട്ട് (ഡിവിആര്‍) തയാറാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. പാലത്തിനും അപ്രോച്ച് റോഡിനും 1.92 ഏക്കറാണ് ഏറ്റെടുക്കേണ്ടത്.
മന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കലക്ടര്‍ ജി. പ്രിയങ്ക, പൊതുമരാമത്ത്, റവന്യൂ ഭൂരേഖ തഹസില്‍ദാര്‍, കിഫ്ബി തഹസില്‍ദാര്‍, പിറവം, മണീട് വില്ലേജ് ഓഫീസമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി ചില കെട്ടിടങ്ങളുടെ വില നിര്‍ണയം നടത്തി വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നു ആര്‍ഡിബിസി ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു.
അഞ്ച് കെട്ടിടങ്ങളുടെ വില നിര്‍ണയിച്ചു കിട്ടാനുണ്ടെന്നു സ്‌പെഷല്‍ തഹസില്‍ദാര്‍ വ്യക്തമാക്കി. ഈ കെട്ടിടങ്ങളുടെ വില നിര്‍ണയിച്ച് ഒരാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത് ലഭ്യമാക്കുന്ന മുറയ്ക്ക് രണ്ടുമാസത്തിനകം ഡിവിഎസ് തയാറാക്കി പണം നിശ്ചയിച്ച് സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. അനൂപ് ജേക്കബ് എംഎല്‍എ ആയിരുന്നപ്പോള്‍, വിഷയം നിയമസഭയില്‍ ഉന്നയിച്ചതിനേ തുടര്‍ന്നാണു അന്നത്തെ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ കലക്ടര്‍ക്ക് അനുമതി നല്‍കിയത്.
- Log in to post comments