Post Category
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ പദ്ധതിയിൽ ആലപ്പുഴ ജില്ലയിൽ നിന്നും അംഗങ്ങളായവരുടെ മക്കൾക്ക് 2026-2027 വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. പാസായതിനു ശേഷം കേരള സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിൽ ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം വിദ്യാഭ്യാസാനുകൂല്യത്തിനായി https://services.unorganisedwssb.org/index.php/home എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബർ 30. ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ആലപ്പുഴ പവർഹൗസ് വാർഡിലുള്ള ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0477 2241455.
(പിആർ/എഎൽപി/1461)
date
- Log in to post comments