Skip to main content

പാനലിലേക്ക് അപേക്ഷിക്കാം

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം - 2007 പ്രകാരം മെയിന്റനൻസ് ട്രൈബ്യൂണലിൽ അനുരഞ്ജന ഉദ്യോഗസ്ഥരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മുതിർന്ന പൗരന്മാരുടെയും അല്ലെങ്കിൽ ദുർബല വിഭാഗങ്ങളുടെയും ക്ഷേമ പ്രവർത്തങ്ങളിലോ അല്ലെങ്കിൽ വിദ്യാഭ്യാസംആരോഗ്യംദാരിദ്ര്യനിർമ്മാർജനംസ്ത്രീശാക്തീകരണംസാമൂഹികക്ഷേമംഗ്രാമവികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന സംഘടനയിൽ കുറഞ്ഞത് രണ്ടുവർഷത്തെ സേവനം ഉണ്ടായിരിക്കണം. സംഘടനയുടെ മുതിർന്ന ഭാരവാഹിയായിരിക്കണം, നിയമത്തിൽ നല്ല അറിവുണ്ടായിരിക്കണം. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിലാണ് നിയമനം. താല്പര്യമുളള വ്യക്തികൾ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആവശ്യമുളള രേഖകൾ സഹിതം തൃശ്ശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഓഗസ്റ്റ് 1നകം ലഭ്യമാക്കണം. കൂടുതൽവിവരങ്ങൾക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നേരിട്ടോ 0487-2321702 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.

പി.എൻ.എക്‌സ്. 2677/2026

date