*വടക്കാഞ്ചേരിയിൽ ‘പ്രയുക്തി’ തൊഴിൽമേള 23-ന്*
തൃശ്ശൂർ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആൻഡ് എംപ്ലോയബിലിറ്റി സെന്ററും തലപ്പിള്ളി മോഡൽ കരിയർ സെന്റർ ആൻഡ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രയുക്തി ജോബ്ഫെയർ 2026' ജൂലൈ 23-ന് നടത്തും. വടക്കാഞ്ചേരി ഗവണ്മെന്റ് ഓഫീസ് ബിൽഡിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന തലപ്പിള്ളി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് തൊഴിൽമേള. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 400-ഓളം ഒഴിവുകളിലേക്കാണ് അഭിമുഖം. അസിസ്റ്റന്റ് മാനേജർ, എച്ച് ആർ അസിസ്റ്റന്റ്, സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, യൂണിറ്റ് മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, എഞ്ചിനീയർ, സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്. പത്താംക്ലാസ്, പ്ലസ്‌ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം ബി എ എന്നീ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. ഓൺസ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിൽ നേരിട്ട് ഹാജരാകണം. ഇമെയിൽ- mccthalappilly.ncs@gmail.com. ഫോൺ- 04884-235660, 9605808314.
- Log in to post comments