*മാരാംകോട്, രണ്ടുകൈ, എച്ചിപ്പാറ സാമൂഹ്യ പഠനമുറികളിൽ ഫെസിലിറ്റേറ്റർ നിയമനം*
തൃശൂർ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ സാമൂഹ്യ പഠനമുറികളിൽ ഒഴിവുള്ള ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്തിൽപ്പെട്ട മാരാംകോട്, രണ്ടുകൈ സാമൂഹ്യ പഠനമുറികളിലും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറ സാമൂഹ്യ പഠനമുറിയിലുമാണ് ഫെസിലിറ്റേറ്റർമാരുടെ ഒഴിവുകളുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 28-ന് രാവിലെ 10.30-ന് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. തൃശൂർ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ വെബ്സൈറ്റിലും ചാലക്കുടി മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പട്ടികവർഗ്ഗ വികസന ഓഫീസിൽ നിന്നും വിശദാംശങ്ങൾ ലഭ്യമാണ്. വെബ്സൈറ്റ്- www.tsrtdo.kerala.gov.in. ഫോൺ- 0480 2706100. ഇമെയിൽ- ckdtdo@gmail.com.
- Log in to post comments