Post Category
*ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം: അഭിമുഖം 30-ന്*
തൃശ്ശൂർ ജില്ലയിലെ വിവിധ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലേക്ക് ഫാർമസിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. നഴ്സ്-കം-ഫാർമസിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 30-ന് രാവിലെ 10.30-ന് പൂത്തോൾ ജില്ലാ ഹോമിയോ ആശുപത്രിയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പുകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. പ്രായപരിധി സംബന്ധിച്ച് പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ബാധകമായിരിക്കും. ഫോൺ- 0487-2366643.
date
- Log in to post comments