*ഇരിങ്ങാലക്കുട ആർ.ഡി.ഒ ഓഫീസിൽ കൺസീലിയേഷൻ ഓഫീസർ നിയമനം*
ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസിൽ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം-2007 പ്രകാരം മെയിന്റനൻസ് ട്രൈബ്യൂണലിൽ കൺസീലിയേഷൻ (അനുരഞ്ജന) ഉദ്യോഗസ്ഥരുടെ പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. മുതിർന്ന പൗരന്മാരുടെയും ദുർബല വിഭാഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യനിർമ്മാർജ്ജനം, സ്ത്രീശാക്തീകരണം, സാമൂഹികക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ സേവനപരിചയമുള്ള മുതിർന്ന ഭാരവാഹികൾക്കും നിയമത്തിൽ അറിവുള്ള വ്യക്തികൾക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ആവശ്യമായ അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് ഒന്നിനകം തൃശ്ശൂർ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ- 0487-2321702.
- Log in to post comments