Post Category
*പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ സ്‌പോർട്‌സ് ക്വാട്ട പ്രവേശനം*
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിൽ സ്‌പോർട്‌സ് ക്വാട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത താത്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 24-ന് വൈകീട്ട് നാലിനകം കോളേജിൽ അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോം കോളേജ് ഓഫീസിൽ നിന്ന് ലഭ്യമാണ്. ഫോൺ- 0466 2212223, ഇമെയിൽ- sngscollege@gmail.com. വെബ്സൈറ്റ്- www.sngscollege.org .
date
- Log in to post comments