Skip to main content

റിസോഴ്‌സ് അധ്യാപകരുടെ ഒഴിവ്

ഇടുക്കി ജില്ലയില്‍ ഇംഗ്ലീഷ് റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 28 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. ജില്ലയിലെ ഏഴ് വിദ്യാഭ്യാസ ഉപജില്ലയില്‍ നിന്ന് തെരഞ്ഞെടുത്ത യു.പി./ഹൈസ്‌കൂളുകളില്‍ ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.  
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 222996
ഇമെയില്‍: ddeidk.dge@kerala.gov.in
 

date