Post Category
റിസോഴ്സ് അധ്യാപക ഒഴിവ്
ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പരിപാടിയിലേക്കു റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ജൂലൈ 27 രാവിലെ 10.30നു കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചേംബറിൽ വച്ചാണ് അഭിമുഖം.ബി.എ ഇംഗ്ലീഷ് (കമ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), ഇംഗ്ലീഷിൽ ടി.ടി.സി / ഡി.എഡ് / ഡി.എൽ.എഡ് / ബി.എഡ് എന്നിവയാണു യോഗ്യത. എം.എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ് / ലിറ്ററേച്ചർ / ഫങ്ഷണൽ), അസാപ്പിന്റെ സ്കിൽ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് ട്രെയിനിംഗ്, അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ, /സർട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം. ഫോൺ: 9496723155, 8714181241.
date
- Log in to post comments