പി ജി നഴ്സിംഗ്: അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം
ജൂലൈ 26ന് നടത്തുന്ന പി ജി (എം.എസ്‌സി.) നഴ്സിംഗ് കോഴ്‌സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്‌സൈറ്റിലെ 'MSc Nursing 2026-Candidate Portal' പേജിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും കൃത്യമായി നൽകിയതിനുശേഷം 'Admit Card' ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡിന്റെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അവർക്ക് ഹോം പേജിലെ 'Memo' ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in ലൂടെ ജൂലൈ 23 വൈകിട്ട് 3ന് മുൻപായി അപ്‌ലോഡ് ചെയ്യണം. തപാൽ/ ഇ-മെയിൽ/ ഫാക്‌സ് മുഖേന സമർപ്പിക്കുന്ന രേഖകൾ യാതൊരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 2689/2026
- Log in to post comments