Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വെള്ളമുണ്ട എച്ച് എസ്, പുളിഞ്ഞാൽ ടൗൺ, കാജ, നെല്ലിക്കച്ചാൽ, ബാണാസുര റിസോർട്ട്, മംഗലശ്ശേരിമല ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 21) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടും.

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ മേലെപാണ്ഡ്യാട്ട്‌, താഴെപാണ്ഡ്യാട്ട്‌, മാനിക്കുനി, കൊളവയൽ, വെള്ളിത്തോട്, കോലമ്പറ്റ, വാസുകി, മംഗലത്തുവയൽ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ജൂലൈ 21) രാവിലെ എട്ട് മുതൽ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും.

date