Post Category
നിധി ആപ്കെ നിക്കത് 27ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഇ എസ് ഐ സിയുമായി സഹകരിച്ച് നടത്തുന്ന 'നിധി ആപ്കെ നിക്കത്' ജൂലൈ 27ന്. കിളികൊല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടത്തും. സ്ഥാപന മാനേജര്‍മാര്‍ക്കായി രാവിലെ 11 ന് ഇ.പി.എഫ് സംബന്ധിച്ച് വര്‍ക്ക്ഷോപ്പ് നടത്തും. തൊഴിലുടമകള്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ പരാതി പരിഹരിക്കുന്നതിനും സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും പങ്കെടുക്കാമെന്ന് അസിസ്റ്റന്റ് പി.എഫ്. കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments