Skip to main content

*കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്*

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ നിന്ന് തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ  സെപ്റ്റംബർ 30-നകം ബയോമെട്രിക് മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങൾ വഴി  മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ 'മസ്റ്ററിങ് ഫെയിൽഡ്' സർട്ടിഫിക്കറ്റും ലൈഫ് സർട്ടിഫിക്കറ്റും തൃശ്ശൂർ അയ്യന്തോളിലുള്ള വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ ജില്ലാ ഓഫീസിൽ ഹാജരാക്കണം. ഫോൺ- 0487 2364900.
 

date