*കാർഷിക യന്ത്രങ്ങൾക്ക് 80% വരെ സബ്‌സിഡി; ഗ്രൂപ്പുകളുടെ ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 15 വരെ നൽകാം*
സംസ്ഥാനത്ത് കാർഷിക മേഖലയിലെ യന്ത്രവൽക്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന 'സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ' പദ്ധതിയിലേക്ക് 2026-27 സാമ്പത്തിക വർഷത്തെ ഗ്രൂപ്പുകളുടെ ഓൺലൈൻ അപേക്ഷകൾ ഓഗസ്റ്റ് 15 വരെ സ്വീകരിക്കും. കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാകും. കർഷക സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കർഷക ഉല്പാദക സംഘടനകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് നൽകുന്നതിനുള്ള കസ്റ്റം ഹയറിംഗ് സെന്ററുകൾ സ്ഥാപിക്കാൻ പദ്ധതി ചിലവിന്റെ 40 ശതമാനം വരെ സാമ്പത്തിക സഹായം അനുവദിക്കും. കാർഷിക യന്ത്രങ്ങളുടെ ഉപയോഗം താരതമ്യേന കുറവുള്ള പ്രദേശങ്ങളിൽ ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനായി കർഷക കൂട്ടായ്മകൾക്ക് പ്രത്യേക സഹായവും ലഭിക്കും. പരമാവധി 30 ലക്ഷം രൂപ വരെ ചെലവുള്ള പദ്ധതിക്ക് ചെലവ് തുകയുടെ 80 ശതമാനം വരെ ധനസഹായം ലഭ്യമാകും.
2026-27 സാമ്പത്തിക വർഷത്തേക്കുള്ള ഗ്രൂപ്പുകളുടെ അപേക്ഷകൾ ഓഗസ്റ്റ് 15-നകം http://agrimachinery.nic.in/index എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.
വിശദാംശങ്ങൾക്ക് തൃശ്ശൂർ ചെമ്പൂക്കാവിലുള്ള കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലോ അടുത്തുള്ള കൃഷിഭവനുമായോ പ്രവൃത്തി സമയത്ത് ബന്ധപ്പെടുക. ഫോൺ : 7736920699 (ടെക്‌നിക്കൽ അസിസ്റ്റന്റ്), 7907004779, 9383471422, 0487-2325208.
- Log in to post comments