Post Category
*ആധാരം നഷ്ടപ്പെട്ടു*
തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്ന് അന്തിക്കാട് ആലുക്കൽ നാരായണന്റെ മകൾ എ.എൻ. വിനീതയുടെ ഉടമസ്ഥതയിലുള്ള അസൽ ആധാരങ്ങൾ നഷ്ടപ്പെട്ടു. അന്തിക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ 588/1/2026, 2140/1/2007 എന്നീ ഡോക്യുമെന്റ് നമ്പറുകളിലുള്ള ആധാരങ്ങളാണ് നഷ്ടപ്പെട്ടത്. പലിശരഹിത ഭവന നിർമ്മാണ വായ്പ പദ്ധതിക്കായി ഓഫീസിലേക്ക് ഒഴിമുറി ചെയ്തു നൽകിയ രേഖകളാണ് കാണാതായത്.
ഈ രേഖകൾ ലഭിക്കുന്നവരോ, ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദങ്ങളോ എതിർപ്പുകളോ ഉള്ളവരോ 15 ദിവസത്തിനകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസറുമായി ബന്ധപ്പെടണം. അല്ലാത്തപക്ഷം രേഖകൾ നഷ്ടപ്പെട്ടതായി കണക്കാക്കി നിയമപരമായ തുടർനടപടികൾ സ്വീകരിക്കുെമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0487-2360381
date
- Log in to post comments