Skip to main content

ഓണം ഖാദി വിപണന മേളയ്ക്ക് ഇന്ന് തുടക്കം

ഈ  വര്‍ഷത്തെ ഓണം ഖാദി മേള  ഇന്ന്  (ജൂലൈ 23) ആരംഭിക്കും. കേരളാ ഖാദി  ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലെ വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക്  30 ശതമാനം വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ, (മുന്‍സിപ്പല്‍ ബസ്റ്റാന്റ് കെട്ടിടം, കോട്ടപ്പടി, മലപ്പുറം), ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ താനൂര്‍, ഖാദി സൗഭാഗ്യ വട്ടംകുളം  എന്നിവിടങ്ങളിലും ജില്ലയിലെ ഖാദി ഉല്പാദന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗ്രാമ സൗഭാഗ്യകളിലും മേള സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉപാധികളോടെ ഒരുലക്ഷം രൂപവരെ  ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പില്‍ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സംസ്ഥാനതല മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒരാള്‍ക്ക് റ്റാറ്റാ ടിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്‌ക്കൂട്ടറും മൂന്നാം സമ്മാനമായി 30 പേര്‍ക്കു് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൌച്ചറും ഉള്‍പ്പെടുന്ന സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.  
 

date