Skip to main content

ബാലാവകാശ കമ്മീഷന്‍ 52 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന ബാലാവകാശ കമ്മീഷന്‍  മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 52 പരാതികള്‍ തീര്‍പ്പാക്കി. 63 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകളില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനും തുടരന്വേഷണത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ജില്ലയില്‍ ശോചനീയാവസ്ഥയിലുള്ള അഞ്ച് അങ്കണവാടികള്‍  പരിശോധിച്ചു ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി. അനധികൃതമായ രീതിയില്‍ മണല്‍ കൂട്ടിയിട്ട്  പരിസരത്ത് താമസിക്കുന്ന കുട്ടികളടക്കമുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനെതിരെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ബൈനിങ് ആന്‍ഡ് ജിയോളജി വകുപ്പും സ്വീകരിച്ച നടപടി കമ്മീഷന്‍ അംഗീകരിച്ചു സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍  വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ താക്കീത് നല്‍കി. കുട്ടികളുടെ ചിത്രങ്ങള്‍ ടെലിഗ്രാം വഴി പ്രചരിപ്പിച്ച സംഭവത്തിലും സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിലും പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി നടപടി കൈക്കൊള്ളാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷാജേഷ് ഭാസ്‌കര്‍, പി സിസിലി ജോസഫ് എന്നിവര്‍ പങ്കെടുത്തു
 

date