Skip to main content

"ഓണം ഖാദി മേള 2026': ജില്ലാതല ഉദ്ഘാടനം 24ന്

 

 

  "ഓണം ഖാദി മേള 2026' ജില്ലാതല ഉദ്ഘാടനം ജൂലൈ 24ന് വൈകീട്ട് 3.30 ന് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് അങ്കണത്തിൽ  പട്ടികജാതി, പട്ടികവർഗ പിന്നോക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി  കെ.എ തുളസി നിർവഹിക്കും. ജൂലൈ 23 മുതൽ ഓഗസ്റ്റ് 25 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്. രമേഷ് പിഷാരടി എം എൽ എ അധ്യക്ഷനാകും. പാലക്കാട് നഗരസഭ ചെയർമാൻ സ്മിതേഷ്  സമ്മാനകൂപ്പൺ വിതരണവും ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് എൻ.സരിത ആദ്യവില്പനയും നിർവഹിക്കും.

date