Post Category
ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 22 മുതല്‍ 24 വരെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30-10.30 (ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ റാങ്ക് അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമായ ഒഴിവുകള്‍ക്ക് അനുസരിച്ച് പ്രവേശനം നല്‍കും). പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കണം. വെബ്‌സൈറ്റ്: www.polyadmission.org/lte . ഫോണ്‍: 9446661515, 9656597062.
date
- Log in to post comments