Post Category
അറ്റന്‍ഡര്‍ നിയമനം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ഹോമിയോ) അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം, ഹോമിയോ മെഡിസിന്‍ കൈകാര്യം/വിതരണം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രി അല്ലെങ്കില്‍ എ ക്ലാസ്സ് രജിസ്‌ട്രേഷന്‍ ഉളള ഡോക്ടറുടെ കീഴില്‍ പ്രൈവറ്റ് ഡിസ്‌പെന്‍സറി/ആശുപത്രിയില്‍ മരുന്ന് വിതരണ പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41 (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ സഹിതം ജൂലൈ 28 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0473 5240230.
date
- Log in to post comments