Skip to main content

സ്പോട്ട് അഡ്മിഷൻ

2026-27 അധ്യയന വർഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഇന്ന് (ജൂലൈ 24) രാവിലെ 9ന് കോളേജിൽ വച്ച് നടത്തും. 2026-27 അധ്യയന വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും പങ്കെടുക്കാം. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (14,330 രൂപ ക്യൂ.ആർ കോഡ് വഴി) പി ടി എ ഫണ്ടും ഐ ഡി എഫ് (ഇൻസ്റ്റിറ്റ്യൂഷൻ ഡെവലപ്മെന്റ് ഫണ്ട്), പ്ലേസ്മന്റ് ഉൾപ്പെടെ പണമായി (4,500) രൂപയും സഹിതം രക്ഷാകർത്താവിനോടൊപ്പം ഹാജരാകണം. വേക്കൻസി പൊസിഷൻ www.polyadmission.org/le ൽ ലഭ്യമാണ്. ഫോൺ: 0471 2222935. ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ അസൽ അഡ്മിഷൻ സമയത്ത് ഹാജരാകണം.

പി.എൻ.എക്‌സ്. 2722/2026

date